ന്യൂഡല്‍ഹി: മങ്കിപോക്സ് അഥവാ കുരങ്ങ് വസൂരി മാരകമായ അസുഖമല്ലെന്നും കോവിഡ് പോലെ വ്യാപകമായി പടരില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ലോകാരോഗ്യ സംഘടന കുരങ്ങ് വസൂരിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രോഗത്തെ കുറിച്ച് വിവരങ്ങള്‍ പങ്കുവെക്കുന്നത്.
Read Also: കാസർഗോഡ് യുവതി പനി ബാധിച്ച് മരിച്ചു
സെന്‍ട്രല്‍ ആഫ്രിക്കന്‍ ക്ലേഡ്, വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് എന്നിങ്ങനെ രണ്ട് ജനിതക പരമ്പരയിലുള്ള വൈറസുകള്‍ രോഗം പടര്ത്തുന്നതിലുണ്ട്. ഇതില്‍ വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് ആണ് ഇപ്പോള്‍ എല്ലായിടത്തും പടരുന്നത്. ഇവ സെന്‍ട്രല്‍ ആഫ്രിക്കന്‍ ക്ലേഡിന്റെ അത്രയും അപകടകാരിയല്ലെന്ന് പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ പ്രാഗ്യ യാദവ് പറഞ്ഞു.
കുരങ്ങ് വസൂരി ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് 50 വര്‍ഷം മുമ്പാണ്. രോഗം ആരോഗ്യ രംഗത്തിന് പുതിയതല്ലാത്തത് കൊണ്ട് തന്നെ ചെറുത്തുനില്പിന് വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കാന്‍ സാധിക്കുമെന്ന് എപ്പിഡമിയോളജിസ്റ്റായ ചന്ദ്രകാന്ദ് ലാഹിരിയ പറയുന്നു.
കുരങ്ങ് വസൂരി ഉണ്ടാക്കുന്ന ശാരീരിക അസ്വാസ്ഥ്യം കോവിഡിനെ അപേക്ഷിച്ച് കുറവാണ്. ചെറിയ പനി മാത്രമാണ് ഉണ്ടാവുക. രോഗിയുമായി വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമേ രോഗം വരൂ എന്നതിനാല്‍ വ്യാപകമായ പടര്‍ച്ചയെയും ഭയപ്പെടേണ്ട. കൃത്യമായി ജാഗ്രത പുലര്‍ത്തിയാല്‍ രോഗത്തെ ചെറുക്കാന്‍ കഴിയും. രോഗബാധ സ്ഥിരീകരിച്ചവരെ ഒറ്റയ്ക്ക് മാറ്റി പാര്‍പ്പിക്കുകയും അവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ പ്രത്യേക കരുതല്‍ സ്വീകരിക്കണം.
വൈറസ് പടരുന്നത് ചെറുക്കേണ്ടത് അനിവാര്യമാണെങ്കിലും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ഇന്ത്യയുടെ ദേശീയ സാങ്കേതിക ഉപദേശക സംഘം(എന്‍.ടി.എ.ജി.ഐ) മേധാവി ഡോ. എന്‍.കെ അറോറ അറിയിച്ചു.
Post Your Comments