മസ്‌കത്ത്: ഒമാൻ നിർമ്മിത ബസുകളുടെ ആദ്യ ബാച്ച് ഉടൻ ദോഹയിലേക്കു കയറ്റി അയക്കും. ജെ വി കർവ മോട്ടോഴ്‌സാണ് ബസ് നിർമ്മിക്കുന്നത്. ദുബായ് എക്‌സ്‌പോയിൽ കർവയുടെ ബസും കാറും പ്രദർശിപ്പിച്ചിരുന്നു. സൊഹാറിൽ നിന്ന് ദോഹയിലെ ഹമദ് തുറമുഖത്തേക്ക് 34 ബസുകളാണ് ആദ്യഘട്ടത്തിൽ കയറ്റി അയക്കുന്നത്. ഒമാനും ഖത്തറും ചേർന്നാരംഭിച്ച ഓട്ടോമൊബൈൽ കമ്പനിയാണ് കർവ. ഒമാന് 30 ശതമാനവും ഖത്തറിന് 70 ശതമാനവുമാണ് ഓഹരി.
പ്ലാന്റിൽ 200 ബസുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നാണ് വിവരം. ഘട്ടംഘട്ടമായി ബസുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. സ്‌കൂൾ ബസുകൾ, സിറ്റി-ദീർഘദൂര ബസുകൾ എന്നിവ ഉൾപ്പെടെ പ്രതിവർഷം 500-700 വാഹനങ്ങൾ ആദ്യഘട്ടത്തിൽ നിർമിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Read Also: അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
Post Your Comments