KeralaLatest NewsNews

കോവിഡ് മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് മരണങ്ങള്‍ അറിയിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങള്‍ ദിവസേന കൃത്യമായി റിപ്പോര്‍ട്ടു ചെയ്യണമെന്നും മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

Read Also: ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ല: കെ.സി വേണുഗോപാല്‍

കേരളം കോവിഡ് മരണങ്ങള്‍ താമസിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് മരണങ്ങള്‍ വല്ലാതെ കൂടുന്നുവെന്ന തെറ്റായ ചിത്രം ഉണ്ടാക്കുന്നുവെന്നു കത്തില്‍ പറയുന്നു. മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കേരളം കാലതാമസമെടുക്കുന്നതും നിശ്ചിത കാലയളവില്‍ കോവിഡായി സ്ഥിരീകരിക്കുന്ന മരണങ്ങളെല്ലാം ഒരു ദിവസം ഒറ്റയടിക്ക് റിപ്പോര്‍ട്ടു ചെയ്യുന്നതും രാജ്യത്തിനു നാണക്കേടാകുന്നു എന്നാണ് കത്തിന്റെ രത്‌നച്ചുരുക്കം.

മാസങ്ങള്‍ക്കു മുന്‍പ് ഇതേവിഷയത്തില്‍ അയച്ച കത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണു വീണ്ടും കത്തയച്ചത്. കോവിഡ് മരണക്കണക്കുകള്‍ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തില്‍ നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button