ഡൽഹി: രാജ്യതലസ്ഥാനത്തും മങ്കി പോക്സ് സ്ഥിരീകരിച്ചു. 31 വയസ്സുകാരനായ യുവാവിനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മൗലാന അബ്ദുൽകലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ എങ്ങനെ രോഗം ബാധിച്ചുവെന്ന ചോദ്യം വളരെയധികം ആശങ്കയുളവാക്കുന്നുണ്ട്. ഇന്ത്യയിൽ രണ്ടാമത്തെ സംസ്ഥാനത്തിലാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തേ, കേരളത്തിൽ മാത്രമായിരുന്നു രോഗബാധിതരെ കണ്ടെത്തിയിരുന്നത്.
Also read: അധോലോക സംഘത്തിന് ഗ്രനേഡ് വിൽക്കാൻ ശ്രമം: 6 പേർ അറസ്റ്റിൽ
കേരളത്തിൽ രോഗബാധ കണ്ടെത്തിയ മലപ്പുറം, കൊല്ലം, കണ്ണൂർ സ്വദേശികൾ വിദേശത്തു നിന്ന് എത്തിയവരായിരുന്നു. വളരെ അകലെയുള്ള മറ്റൊരു സ്ഥലത്തും രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ ആരോഗ്യവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ട്.
Post Your Comments