ആലപ്പുഴ: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് നടന്ന അഴിച്ചു പണിയിൽ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടിയിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോൺഗ്രസ്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് എഎം നസീര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം പ്രഖ്യാപിച്ചത്. നിലവിലെ ആലപ്പുഴ കളക്ടറായിരുന്ന രേണു രാജ് എറണാകുളം ജില്ലാ കളക്ടറാകും. എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന ജാഫര്‍ മാലിക്ക് പിആര്‍ഡി ഡയറക്ടറായി ചുമതലയേല്‍ക്കും.
Post Your Comments