കൊൽക്കത്ത: മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 20 കോടി. പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നുമാണ് ഇത്രയധികം പണം പിടിച്ചെടുത്തത്.
പശ്ചിമ ബംഗാളിൽ നടന്ന അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ട പേരാണ് അർപ്പിതയുടേത്. ഇതിൽ ഇവർക്ക് ബന്ധമുള്ളതായി മനസിലായതിനാൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. എസ്.എസ്.സിയിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വാങ്ങിയ കൈക്കൂലിയാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Also read: 101 രാജ്യങ്ങൾക്ക് 23.9 കോടി വാക്സിനുകൾ: കോവിഡ് മഹാമാരിയിൽ ഭാരതം തുണയായപ്പോൾ
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ കൗണ്ടിങ്ങ് മെഷീൻ ഉപയോഗിച്ചാണ് ഇത്രയധികം പണം എണ്ണി തിട്ടപ്പെടുത്തിയത്. 20 മൊബൈൽ ഫോണും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ, ഇതെല്ലാം കേന്ദ്രസർക്കാർ കരുതിക്കൂട്ടി നടത്തുന്ന നാടകമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.
Post Your Comments