ന്യൂഡല്‍ഹി: മരിച്ചയാളുടെ പേരില്‍ മകള്‍ ബാര്‍ ലൈസന്‍സ് നേടിയെന്ന കോൺഗ്രസിന്റെ ആരോപണത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മരിച്ചയാളുടെ പേരില്‍ റസ്റ്ററന്റിന് ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്ന് കാണിച്ച് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ, നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടി ആരംഭിച്ചിരിക്കുകയാണ് സ്മൃതി എന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തന്റെ മകള്‍ക്ക് എതിരെ അധിക്ഷേപ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
തന്റെ മകളെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ഇവരെ ജനങ്ങളുടെ കോടതിക്ക് മുന്നില്‍ തുറന്നുകാണിക്കുമെന്നും വാർത്താ സമ്മേളനത്തിൽ സ്മൃതി പ്രതികരിച്ചു.
read also: ‘പിച്ച് ഇട്ടു കൊടുത്താല്‍ അതിന് അനുസരിച്ച് പാടാൻ കഴിയാത്ത ഒരാള്‍ക്കാണോ പുരസ്കാരം കൊടുക്കേണ്ടത്?’
‘ഞാന്‍ നിങ്ങളെ കോടതിയില്‍ കണ്ടുകൊള്ളാം. മകള്‍ക്ക് എതിരെ പത്രസമ്മേളനം നടത്താന്‍ പവന് ഖേരയെ നിയോഗിച്ച രാഹുല്‍ ഗാന്ധിയെ 2024ല്‍ അമേഠിയില്‍ നിന്ന് വീണ്ടും തോല്‍പ്പിക്കും. ഒരു അമ്മയായും ബിജെപി പ്രവര്‍ത്തകയായും തരുന്ന വാക്കാണ് ഇത്. പതിനെട്ടുകാരിയായ പെണ്‍കുട്ടി. ഒരു കോളജ് വിദ്യാര്‍ത്ഥിനി. അവളെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് വ്യക്തിഹത്യ നടത്തിയിരിക്കുകയാണ്. രണ്ടുതവണ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ അവളുടെ അമ്മ അമേഠിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു എന്നാണ് അവള് ചെയ്ത തെറ്റ്’- സ്മൃതി ഇറാനി പറഞ്ഞു.
കാരണം കാണിക്കല്‍ നോട്ടീസില്‍ തന്റെ മകളുടെ പേര് എവിടെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ സ്മൃതി രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് 5,000 കോടി കവര്‍ന്ന സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതിന് കോണ്‍ഗ്രസ് തന്നോട് പക തീര്‍ക്കുകയാണ് എന്നും ആരോപിച്ചു.
Post Your Comments