KeralaLatest News

യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ഭർത്താവും സുഹൃത്തും: സ്വകാര്യഭാഗത്ത് ബിയർകുപ്പി കയറ്റി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

തൃശൂർ: കേരളത്തെ ഞെട്ടിച്ച് തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇവരുടെ ഭർത്താവും അയാളുടെ സുഹൃത്തും ചേർന്നാണ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. കൂടാതെ ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കയറ്റുകയും ചെയ്തു. ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ യുവതി ചികിത്സ തേടിയതിനെ തുടർന്നാണ് ക്രൂരത പുറംലോകമറിഞ്ഞത്.

തൃശൂർ കുന്നംകുളത്താണ് സംഭവം. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭർത്താവിനെയും സുഹൃത്തിനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷമായി പീഡനം തുടരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭർത്താവും യുവതിയും കേരളത്തിന് പുറത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞയിടയ്‌ക്കാണ് നാട്ടിൽ സ്ഥിരമായത്.

ഇതിനിടെ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് മർദ്ദനം ആരംഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ ക്യാമറയും പെൻഡ്രൈവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button