
തൃശൂർ: കേരളത്തെ ഞെട്ടിച്ച് തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇവരുടെ ഭർത്താവും അയാളുടെ സുഹൃത്തും ചേർന്നാണ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. കൂടാതെ ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കയറ്റുകയും ചെയ്തു. ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ യുവതി ചികിത്സ തേടിയതിനെ തുടർന്നാണ് ക്രൂരത പുറംലോകമറിഞ്ഞത്. ഇതിന്റെ കാരണമായി പറയുന്നത് ഇവർ ഭർത്താവിന്റെ സുഹൃത്തുമായി അടുപ്പത്തിലായിരുന്നു എന്നതാണ്. ഇരുവരും തമ്മിലുള്ള അടുപ്പം ഭർത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്.
തുടക്കത്തിൽ മർദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങൾ ഭർത്താവിന്റെ കൈയ്യിൽ കിട്ടിയതോടെ പീഡനത്തിന്റെ സ്വഭാവം മാറുകയായിരുന്നു. പിന്നീട് ബിയർ കുപ്പിയും മറ്റും യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറ്റുകയും മറ്റും ചെയ്തായിരുന്നു പീഡനം. ഇതിനെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും യുവതി ചികിത്സ തേടുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തൃശൂർ കുന്നംകുളത്താണ് സംഭവം. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭർത്താവിനെയും സുഹൃത്തിനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷമായി പീഡനം തുടരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭർത്താവും യുവതിയും കേരളത്തിന് പുറത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞയിടയ്‌ക്കാണ് നാട്ടിൽ സ്ഥിരമായത്. ദൃശ്യങ്ങൾ പകർത്തിയ ക്യാമറയും പെൻഡ്രൈവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments