ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ല: തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെ അപമാനിക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകില്ലെന്നും തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ക്രമസമാധാന നില മോശമാണെന്ന് വരുത്തണമെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരോട് വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ലെന്നും ഒറ്റപ്പെട്ട തെറ്റുകൾ പൊലീസിനെ ആകെ ബാധിക്കുമെന്നും പറഞ്ഞു. മുഖ്യമന്ത്രി അത്തരം കാര്യങ്ങളെ സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത

‘ചെറിയ കാര്യങ്ങൾ കിട്ടിയാൽ, ക്രമസമാധാനം തകർന്നു കാണാൻ ആഗ്രഹിക്കുന്നവർ പർവ്വതീകരിക്കും. ബോധപൂർവ്വം പൊലീസിനെ പ്രകോപിപ്പിക്കാനുള്ള ഇടപെടൽ പലയിടങ്ങളിലുമുണ്ടായി. ഉയർന്ന ഓഫിസർമാരെ ആക്രമിക്കുന്ന സ്ഥിതി വരെ ഉണ്ടായി. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളോട് ഒരു വിട്ടുവീഴ്ചയും പാടില്ല,’ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button