Latest News

പാർത്ഥയുടെ അറസ്റ്റും നിയമന അഴിമതിയും: യുവാക്കളുടെ കണ്ണീര് വെറുതെയാവില്ലെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.

‘ജോലിക്ക് അർഹരായ, യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ചതിന് ആദ്യമായി കൽക്കട്ട ഹൈക്കോടതിയോട് ഞാൻ നന്ദി പറയുന്നു. അവർക്ക് അർഹമായ തൊഴിലവസരങ്ങളാണ് എസ്.എസ്.സി നിഷേധിച്ചിരിക്കുന്നത്. എന്തായാലും ഇവർക്കെതിരെയുള്ള നിയമനടപടികൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. യുവതലമുറയുടെ കണ്ണുനീർ വെറുതെയാവില്ല’.-സുവേന്ദു അധികാരി പറഞ്ഞു.

Also read:കണ്ടെടുത്തത് 20 കോടി, മന്ത്രിയുടെ വലംകൈ: ആരാണ് അർപ്പിത മുഖർജി?

പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ 20 കോടി രൂപ പിടിച്ചെടുത്തിരുന്നു. എസ്.എസ്.സി മുഖേനയുള്ള അധ്യാപക, അധ്യാപകേതര തസ്തികകളിലേക്കുള്ള നിയമന അഴിമതിയുമായി ബന്ധപ്പെട്ട് വാങ്ങിയ കൈക്കൂലിയാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button