Latest NewsNewsIndia

കണ്ടെടുത്തത് 20 കോടി, മന്ത്രിയുടെ വലംകൈ: ആരാണ് അർപ്പിത മുഖർജി?

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മന്ത്രിയായ പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ റെയ്ഡിൽ 20 കോടി രൂപ കണ്ടെടുത്ത ഹർത്താൽ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ, ആരാണ് ഈ അർപ്പിത മുഖർജി.?

അർപ്പിതയെ എൻഫോഴ്സ്മെന്റ് വിഭാഗം മന്ത്രിയുടെ വലംകൈ എന്നാണ് വിളിക്കുന്നത്. അർപ്പിത ഒരു അഭിനേതാവ് കൂടിയാണ്. ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ ഇവർ ചില വേഷങ്ങളും ചെയ്തിട്ടുണ്ട്. പാർത്ഥ ചാറ്റർജിയുടെ ദുർഗാപൂജ കമ്മിറ്റിയായ നക്ടാല ഉദ്യാൻ സംഗമയുടെ പരസ്യചിത്രത്തിലെ അതിസുന്ദരമായ മുഖമായിരുന്നു അർപ്പിത.

പാർത്ഥ ചാറ്റർജിയുടെ ഓഫീസിൽ ഇവരറിയാതെ ഒന്നും നടക്കില്ലെന്നാണ് പൊതുജന സംസാരം. സർക്കാർ തസ്തികകളിൽ അധ്യാപക, അധ്യാപകേതര നിയമനങ്ങൾ അനധികൃതമായി നടത്തിയ കേസിലാണ് അർപ്പിത ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനു കീഴിൽ അർപ്പിതക്കെതിരെ ഇ.ഡി കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഇവരുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ പണം മുഴുവൻ ഇത്തരത്തിലൂടെ സമ്പാദിച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

shortlink

Post Your Comments


Back to top button