കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് . സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്കിയ നിര്‍ദ്ദേശം. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ ചോദ്യം ചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Read Also: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്
അതേസമയം, കേന്ദ്ര സര്‍ക്കാറിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റല്‍ പ്രഫൂല്‍ ഖോഡ പട്ടേലിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ദിരാ ബാനര്‍ജി, എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനും നിര്‍ദ്ദേശിച്ചിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താല്പര്യം പരിഗണിക്കാതെയാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Post Your Comments