KollamLatest NewsKeralaNattuvarthaNews

ബൈക്കപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

പൊ​ലി​ക്കോ​ട് ആ​ദ്യ നി​വാ​സി​ൽ സു​ല​ഭ (ഉ​ഷ - 56) യാ​ണ് മ​രി​ച്ച​ത്

അ​ഞ്ച​ൽ : വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പൊ​ലി​ക്കോ​ട് ആ​ദ്യ നി​വാ​സി​ൽ സു​ല​ഭ (ഉ​ഷ – 56) യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ എം​സി റോ​ഡി​ൽ പൊ​ലി​ക്കോ​ട് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം നടന്നത്. ഇ​ട​യ​ത്തു ​നി​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ന്ന സു​ല​ഭ​യെ റോ​ഡു മു​റി​ച്ചു​ക​ട​ക്ക​വേ ആ​യൂ​ർ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തി​യ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കെ.എസ്.ആർ.ടി.സി പെൻഷനിലും പ്രതിസന്ധി: ജൂലൈ മാസത്തെ പെൻഷൻ ഇനിയും ആരംഭിച്ചില്ല

അപകടത്തിൽ ​ഗുരുതര പരിക്കേറ്റ സുലഭയെ ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ക്കുകയായിരുന്നു.

മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക​ൾ : ഷാ​ര​റ്റ്. മ​രു​മ​ക​ൻ : ഗി​രീ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button