ഡൽഹി: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് അയച്ചു. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ടു ചെയ്യണമെന്നും പിന്നീട് കൂട്ടി ചേർത്ത മരണം, പ്രത്യേകം തിയതി സഹിതം രേഖപ്പെടുത്തി നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്.
മരണങ്ങൾ വൈകി കൂട്ടിച്ചേർക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും രാജ്യത്ത് മരണ സംഖ്യ കൂടുന്നുവെന്ന തെറ്റായ ചിത്രം നൽകുന്നുണ്ടെന്ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി അടിയന്തരമായി ഇടപെടണമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദ്ദേശം നൽകിയത്.
വെറും വയറ്റിൽ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാറുണ്ടോ? നേട്ടങ്ങൾ ഇതാണ്
അതേസമയം, കോവിഡ് മരണവുമായി ബന്ധപ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്തിന് കേരളം മറുപടി നൽകി. ജൂലൈയിൽ രാജ്യത്തുണ്ടായ 441 മരണത്തിൽ 117 എണ്ണം കേരളത്തിൽ നേരത്തെ ഉണ്ടായതും പിന്നീട് കൂട്ടിച്ചേർത്തതും ആണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മറുപടിയിൽ വ്യക്തമാക്കി.
മരണങ്ങൾ പരിശോധിച്ചു സ്ഥിരീകരിക്കാൻ എടുക്കുന്ന പ്രക്രിയയിലെ സ്വാഭാവിക കാലതാമസം മാത്രമാണ്, മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വൈകുന്നതിനുള്ള കാരണമെന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.
Post Your Comments