കോഴിക്കോട്: കെ.പി.സി.സി സംഘടിപ്പിക്കുന്ന നവ സങ്കൽപ്പ് ചിന്തൻ ശിബിരം ഇന്ന് കോഴിക്കോട് ആരംഭിക്കും. കോഴിക്കോട് ആസ്പിൻ കോർട്ട്‌യാർഡിൽ (കെ. കരുണാകരൻ നഗർ) അദ്ധ്യക്ഷൻ കെ സുധാകരന്‍ എം.പി രാവിലെ 9.30ന് പതാക ഉയര്‍ത്തും. 10ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. ചിന്തന്‍ ശിബിരത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്.
എ.ഐ.സി.സി ഉദയ്പൂരിൽ സംഘടിപ്പിച്ച മാതൃകയിലാണ് കേരളത്തിലും ചിന്തൻ ശിബിരം നടക്കുക. കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനത്തിലേക്കുള്ള രൂപരേഖയ്ക്കും ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയും നടത്തും. പ്രത്യേക കലണ്ടർ തയാറാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കും. അഞ്ച് കമ്മിറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാ വിഷയങ്ങൾ തയ്യാറാക്കുന്നത്.
എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Post Your Comments