ചങ്ങനാശേരി: ആളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം കോട്ടമുറി മറ്റത്തിൽ പ്രദീപ് എം. വി. (41) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
വീട് വാടകക്ക് എടുത്തു കൊടുക്കാമെന്ന വ്യാജേന മനോജ് എന്ന ആളിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുകയും അയാൾക്ക് പുതിയ ഓട്ടോറിക്ഷ വാങ്ങി നൽകാം എന്നു തെറ്റിദ്ധരിപ്പിച്ച് പഴയ ഓട്ടോറിക്ഷ വിൽപ്പന നടത്തി പണം തട്ടിയെടുക്കുകയും ചെയ്തതുൾപ്പെടെയുള്ള കേസിലാണ് ഇയാൾ അറസ്റ്റിലായത്.
Read Also : കോൺഗ്രസ് നവ സങ്കൽപ്പ് ചിന്തൻ ശിബിരം ഇന്ന് ആരംഭിക്കും
തൃക്കൊടിത്താനം പൊലീസിൽ മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശത്തെ തുടർന്ന്, തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എഎസ്ഐ സാബു, സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ സാത്താർ, അനീഷ് ജോണ്, സെൽവരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടാതെ, മറ്റുള്ളവരുടെ വീടുകളും റബർ തോട്ടങ്ങളും കാണിച്ച് തന്റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്തതിന് ഉപ്പുതറ, കീഴ്വായ്പൂർ, കറുകച്ചാൽ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments