മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് കടലമാവ് കൊണ്ടുള്ള ഫെയ്സ് പായ്ക്കുകൾ. കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും കലവറയായ കടലമാവ് ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കും.
മുഖത്തെ എണ്ണമയം നീക്കം ചെയ്യാൻ തൈരിൽ കടലമാവ് ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടുക. ഏതാനും മിനിറ്റുകൾ വച്ചതിനുശേഷം പായ്ക്ക് ഉണങ്ങിയാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
Also Read: വെറും വയറ്റിൽ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാറുണ്ടോ? നേട്ടങ്ങൾ ഇതാണ്
മുഖക്കുരു മാറാൻ ഏറ്റവും നല്ലതാണ് കടലമാവ്. വെള്ളരിക്ക നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് കടലമാവ് ചേർക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
Post Your Comments