നിരവധി പോഷക ഘടകങ്ങൾ ഡ്രൈ ഫ്രൂട്ട്സിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ ലഭിക്കുന്നു. ഇത്തരത്തിൽ വെറും വയറ്റിൽ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
വെറും വയറ്റിൽ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ധാരാളം ആന്റിഓക്സിഡന്റുകൾ ഡ്രൈ ഫ്രൂട്ട്സിൽ അടങ്ങിയിട്ടുണ്ട്. കുതിർത്ത ബദാം, കശുവണ്ടി എന്നിവ സ്തനാർബുദത്തെ തടയാൻ സഹായിക്കും.
Also Read: കുമാരനാശാൻ ദേശീയ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി
മിതമായ അളവിൽ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ഡ്രൈ ഫ്രൂട്ട്സ് സ്ഥിരമായി കഴിക്കുന്നവർക്ക് കൊഴുപ്പ്, പഞ്ചസാര, നല്ല മെറ്റബോളിസത്തിന് ആവശ്യമായ കൂടുതൽ പോഷകങ്ങൾ എന്നിവ ലഭിക്കുന്നു. ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ കലവറയായ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാൽ ശരീര ഭാരം നിയന്ത്രിക്കാൻ കഴിയും.
രക്തത്തിലെ ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നതാണ് ഡ്രൈ ഫ്രൂട്ട്സ്. ഉണക്കമുന്തിരി, പ്ലം എന്നിവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ചയിൽ നിന്നും രക്ഷ നേടാൻ സഹായിക്കും.
Post Your Comments