കൊൽക്കത്ത: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി മാർഗരറ്റ് ആൽവ. തൃണമൂലിന്റെ തീരുമാനം നിരാശാജനകമാണെന്നും അനാവശ്യ വാശിക്കുള്ള സമയമല്ലയിതെന്നും ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്നും മമത തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ആൽവ ട്വിറ്ററിൽ കുറിച്ചു. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചപ്പോൾ മമതയുടെ പിന്തുണ ഉണ്ടാകുമെന്നാണ് വിവിധ കക്ഷി നേതാക്കൾ പറഞ്ഞിരുന്നത്. അടുത്തമാസം ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
Read Also: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്
പ്രതിപക്ഷ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയോട് ആലോചിക്കാതെയായിരുന്നു തീരുമാനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു. ‘തൃണമൂല്‍ കോണ്‍ഗ്രസിനോട് ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച നടപടിയോട് തങ്ങള്‍ വിയോജിക്കുകയാണ്. പാര്‍ട്ടിയുമായി കൂടിയാലോചന നടത്താതെയും, അഭിപ്രായം ചോദിക്കാതെയുമാണ് തീരുമാനം. അതിനാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കഴിയില്ല. എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ല’- അഭിഷേക് ബാനര്‍ജി പറഞ്ഞു.
Post Your Comments