IdukkiLatest NewsKeralaNattuvarthaNews

മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്

തമിഴ്നാട്ടിലെ കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ (22), മിഥുഷ് (21), ധനുഷ് (25), ഭൂപതി (23), വിഷ്ണു (22) എന്നിവർക്കാണ് പരിക്കേറ്റത്

മൂന്നാർ: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേർക്ക് പരിക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ (22), മിഥുഷ് (21), ധനുഷ് (25), ഭൂപതി (23), വിഷ്ണു (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.

Read Also : ‘കുഞ്ഞിരാമനെ കൊന്നത് മുസ്ലീം പള്ളിക്ക് കാവൽ നിൽക്കുമ്പോഴല്ല, സ്വന്തം സഖാക്കളെ അയച്ച് കൊലപ്പെടുത്തി ‘ -കെ സുധാകരൻ

ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് അപകടം. ഇമ്രാൻ, ധനുഷ് എന്നിവരുടെ പരിക്കാണ് ഗുരുതരം. കോയമ്പത്തൂരിൽ നിന്ന് മൂന്നാറിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.

പെരിയവാരൈ എസ്റ്റേറ്റിനു സമീപം നിയന്ത്രണം വിട്ട് വാഹനം 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതിലെ മറ്റ് വാഹനങ്ങളിൽ വന്നവരാണ് പരിക്കേറ്റവരെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button