Latest NewsKeralaIndia

കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ ശ്രമം: ശിവശങ്കറിന് സമ്മാനമായി നൽകിയ ഐഫോൺ എൻഐഎ പിടിച്ചെടുത്തെങ്കിലും മഹസറിൽ ഇല്ല: സ്വപ്ന

കൊച്ചി: ശിവശങ്കറിന് താൻ സമ്മാനമായി നൽകിയ ഐഫോൺ എൻഐഎ പിടിച്ചെടുത്തെങ്കിലും മഹസറിൽ ഇല്ലെന്ന ഗുരുതര ആരോപണവുമായി സ്വപ്ന. അതിപ്പോൾ കാണാൻ പോലുമില്ലെന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും പങ്ക് സംബന്ധിച്ച ചാറ്റുകളും വിവരങ്ങളും ഈ ഫോണിലുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണെന്നും അവർ പറയുന്നു.

ഗൂഢാലോചനക്കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിൽ സർക്കാരിനു മറുപടിയായാണ് സ്വപ്ന സത്യവാങ്മൂലം നൽകിയത്. ശിവശങ്കറിന് താൻ സമ്മാനമായി നൽകിയ ഐഫോൺ എൻഐഎ പിടിച്ചെടുത്തെങ്കിലും മഹസറിൽ ഇല്ലെന്നു സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

മുഖ്യമന്ത്രിയോടും പാർട്ടിയോടും ഏറെ അടുപ്പമുള്ള കേരള കേഡർ ഉദ്യോഗസ്ഥർ എൻഐഎയിൽ ഉള്ളതിനാലാണ് നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടതെന്നു സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതും സർക്കാരിന് തിരിച്ചടിയായി. രേഖകളിൽ എളുപ്പം തിരിമറി കാട്ടാമെന്നതു കൊണ്ടാണിതെന്നും ശിവശങ്കറാണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button