ആങ്കറിങ്ങിലൂടെ ശ്രദ്ധ നേടിയ ജീവയുടെ ഭാര്യ അപർണയും മലബാറിലെ ഒരു ഗായക കുടുംബത്തിലെ അംഗമായ ആശ്നയും തങ്ങളുടെ യൂട്യൂബ് ചാനലിൽ മലബാർ സംസ്കാരത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായി ഡോ. സ്വാലിഹ ഹൈദർ. യൂട്യൂബ് വരുമാനം കൂട്ടാൻ ഇതുപോലുള്ള ചീപ്പ് പരിപാടിയും കൊണ്ടിറങ്ങി വംശവെറി തുപ്പിയാൽ ആളുകൾ സ്വീകരിക്കില്ലെന്നും കണ്ണൂരിൽ വല്ലപ്പോഴും മാത്രം വന്നുപോകുന്ന ആശ്ന വീട്ടിൽ നിന്ന് കഴിച്ചതും കേട്ടതും മാത്രമാണ് മലബാർ എന്ന് ചിന്തിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്നും സ്വാലിഹ ഹൈദർ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം,
ആംഗറിങ്ങിലൂടെ ഫേമസ് ആയ ജീവ യുടെ ഭാര്യ അപർണയും മലബാറിലെ ഒരു ഗായക കുടുംബത്തിലെ അംഗമായ സലീലിന്റെ മുസ്ലിം നാമധാരിയായ കൊല്ലത്തുനിന്നുള്ള ആശ്നയും കൂടിയിരുന്നു തങ്ങളുടെ യൂട്യൂബ് ചാനലിൽ തേച്ചോട്ടിച്ചാൽ തീരുന്നതല്ല മലബാറിന്റെ കൾചർ…. എങ്കിലും നിങ്ങൾ പല കോപ്രായങ്ങളും കാണിച്ചു അഞ്ചാറ് ലക്ഷം സബ്സ്ക്രൈബ്ർസ് ഉണ്ടാക്കിയെടുത്ത ഇടത്തിലിരുന്ന് പറയുമ്പോൾ മലബാറുകാരല്ലാത്ത കുറച്ചുപേരെങ്കിലും തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട് എന്നത് കൊണ്ട് തന്നെ പറയാതെ വയ്യ…..
മിസിസ് ആശ്ന മാഡം കണ്ണൂരിൽ വല്ലപ്പോഴും മാത്രം വന്നുപോകുന്ന നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്ന് കഴിച്ചതും കേട്ടതും മാത്രമാണ് മലബാർ എന്നത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രാണ്…
read also: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: സൂര്യയും അജയ് ദേവഗണും മികച്ച നടന്മാര്‍, നടി അപര്‍ണ ബാലമുരളി
നല്ല രുചിയൂറും ബീഫും പൊറോട്ടയും ആണ് ഞങ്ങളുടെ ഒരു ദിവസത്തെ ബ്രേക്ഫാസ്റ് മെനു എങ്കിൽ അടുത്ത ദിവസം നല്ല ഇഡ്ഡലിയും സാമ്പാറും ഉണ്ടാകാറുണ്ട് ഞങ്ങൾ…പിന്നെ മലബാറുകരുടെ ആദിഥേയ മര്യാദ കണ്ടും അനുഭവിച്ചും തെക്കുള്ളവർ അറിഞ്ഞുകാണുമല്ലോ..
അതിഥികൾക്ക് കാലത്ത് ആണെങ്കിലും ഞങ്ങൾ നോൺവെജ് തന്നെ വിളമ്പും.. അത് മലബാറിന്റെ സൽക്കാര മര്യാദയാണ്.. അതിൽ ഞങ്ങൾക് അഭിമാനം മാത്രമേയുള്ളു….
മലബാറിൽ എത്തിയാൽ ഇവിടുത്തെ നല്ല ഇളയ ബീഫും പൊറോട്ടയും മാത്രം മതി എന്ന് പറയുന്ന തിരുവനന്തപുരത്തു നിന്നുള്ള മരുമകൻ ഉണ്ട് എന്റെ കുടുംബത്തിൽ… അതുകൊണ്ട് കാലത്ത് നോൺവെജ് കഴിക്കില്ല എന്നുള്ളത് നിങ്ങളുടെ ഷോഓഫ് മാത്രമാണ്… എന്ത് കഴിക്കണം എന്നുള്ളത് ഓരോരുത്തരുടെയും ചോയ്സും ആണ്..
പിന്നെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അധിക്ഷേപം തെക്ക് വടക്ക് വ്യത്യാസം ഇല്ലാതെ ആ ചിന്താഗതി ഉള്ള എല്ലാ അഴുക്ക് നിറഞ്ഞ മനസുകളിലും നിലനിൽക്കുന്നുണ്ട്… പിന്നെ നിങ്ങൾ പറഞ്ഞ തീയന്റെ മണം.. ചേറിലും ചെളിയിലും പണിയെടുക്കുമ്പോൾ ഉണ്ടാവുന്നതാണ്…. അത് നിങ്ങളെ പോലുള്ള മേലാളർക് അറപ്പായിരുക്കും… എന്നാൽ അവരുടെ വിയർപ്പിന്റെ ഫലം ഭക്ഷിച്ചു അവരെ ചേർത്തുപിടിക്കുന്നവരാണ് മലബാറിലെ സാധാരണക്കാർ…നിങ്ങൾ പറഞ്ഞത് ചിലപ്പോൾ നിങ്ങളുടെ കുടുംബത്തിലെ സംസ്കാരം മാത്രമായിരിക്കും.. അതുനിങ്ങൾ മലബാറിന്റെ പേരിൽ അടിച്ചേല്പിക്കാൻ ശ്രമിക്കേണ്ട..
യൂട്യൂബ് വരുമാനം കൂട്ടാനും ഇൻസ്റ്റാഗ്രാം റീച് കിട്ടാനും വേണ്ടി ഇതുപോലുള്ള ചീപ്പ് പരിപാടിയും കൊണ്ടിറങ്ങി വംശവെറി തുപ്പിയാൽ ആളുകൾ സ്വീകരിക്കും എന്നാണ് വിചാരം എങ്കിൽ അത് നിങ്ങളുടെ ദിവാസ്വപ്നം മാത്രമാണ്…..
ഡോ :സ്വാലിഹ ഹൈദർ
Post Your Comments