മുംബൈ: വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ജൂണ്‍ മാസത്തിലാണ് സല്‍മാനും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനുമെതിരേ വധഭീഷണിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ആസ്ഥാനത്തെത്തിയ സല്‍മാന്‍ ഖാൻ, പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. സ്വന്തം സുരക്ഷയും കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സല്‍മാന്‍, തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നത്.
തോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തിയത്. അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനും പിതാവിനും വധഭീഷണി മുഴക്കുന്ന കത്ത് കിട്ടിയത്.
കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിന് കരുത്തുപകരും: മുഖ്യമന്ത്രി
നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും ഭീഷണിപ്പെടുത്തുന്നതാണ് കത്ത്. ‘നിങ്ങള്‍ മൂസ വാലയെപ്പോലെയാകും’ എന്ന സന്ദേശമുള്ള കത്ത്, ജൂണ്‍ 5 ന് മുംബൈ ബാന്ദ്രയില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ മെയ് മാസത്തില്‍ മാന്‍സ ജില്ലയിലെ ജവഹര്‍ ഗ്രാമത്തില്‍വെച്ചാണ് പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാല വെടിയേറ്റ് മരിച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ, സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
Post Your Comments