NewsIndiaBusiness

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സായ് സിൽക്സ്

ബാങ്കർമാരായി മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ, എഡൽവീസ്, എസ്ഡിഎഫ്സി ബാങ്ക് എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്

പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വസ്ത്ര വ്യാപാര കമ്പനിയായ സായ് സിൽക്സ്. റിപ്പോർട്ടുകൾ പ്രകാരം, ലിസ്റ്റിംഗിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ കരട് രേഖകൾ ഉടൻ സമർപ്പിക്കും. ഓഹരി വിൽപ്പനയിലൂടെ 1,000 കോടി മുതൽ 1,200 കോടി വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബാങ്കർമാരായി മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ, എഡൽവീസ്, എസ്ഡിഎഫ്സി ബാങ്ക് എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സായ് സിൽക്സിന് ദക്ഷിണേന്ത്യയിലുടനീളം 45 റീട്ടെയിൽ ഷോറൂമുകൾ ഉണ്ട്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിനാണ് പ്രധാനമായും വിനിയോഗിക്കുക.

Also Read: ലിപ് ലോക്ക് ചലഞ്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ കേസ്: പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തൽ

സായി സിൽക്സിന്റെ മുൻനിര ബ്രാൻഡുകളിലൊന്നാണ് കലാമന്ദിർ. ഈ ബ്രാൻഡിന് തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ സ്റ്റോറുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button