Latest NewsKeralaNews

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പരിഗണിച്ച് മാത്രമേ സ്‌കൂളുകൾ മിക്‌സഡ് ആക്കുകയുള്ളു: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നിലവില്‍ ഉള്ള സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ കഴിയില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം, പി.ടി.എ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ സ്‌കൂളുകൾ മിക്‌സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 18 സ്‌കൂളുകൾ നിലവിൽ മിക്‌സഡായി പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പഠനം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം നിര്‍ണ്ണായകമാകും. സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 

 

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ലിംഗ വ്യത്യാസമില്ലാതെ കുട്ടികൾക്ക് പഠിക്കാൻ സഹചര്യമൊരുക്കുന്ന സഹ വിദ്യാഭ്യാസ സംവിധാനമൊരുക്കണമെന്നാണ് ബാലവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്. സഹവിദ്യാഭ്യാസം നടപ്പാക്കാൻ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുനലൂർ സ്വദേശി നൽകിയ ഹർജിയിലായിരുന്നു നിര്‍ണ്ണായക ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button