തിരുവനന്തപുരം: മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരായ ഇ.ഡി നടപടിയിൽ പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ. കിഫ്ബിയെ തകർക്കുക എന്നതാണ് ഇ.ഡിയുടെ ലക്ഷ്യമെന്ന് കോടിയേരി ആരോപിക്കുന്നു. ബജറ്റിന് പുറത്തുള്ള ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടത്താന്‍ പാടില്ലെന്ന ദുഷ്ടലാക്കാണ് നീക്കത്തിന് പിന്നിലെന്നും, കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ഏജന്‍സികളെ കയറൂരി വിട്ടിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
‘ഇഡി സംസ്ഥാനത്ത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടപെടുകയാണ്. ഇഡിയെ ഉപയോഗിച്ചാണ് ബിജെപി പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ അട്ടിമറിച്ചത്. കേന്ദ്ര ഏജന്‍സികളെയാണ് ഉപയോഗിച്ചാണ് നീക്കം. കേരളത്തിലും ഇതാണ് ലക്ഷ്യം. ജനങ്ങളെ അണിനിരത്തി ഇത്തരം നീക്കങ്ങളെ തുറന്നു കാട്ടണം. കേരളസര്‍ക്കാരിനെ ലക്ഷ്യമിട്ട് നേരത്തെ തന്നെ ചില പ്രചരണങ്ങള്‍ നടത്തുകയും, കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് കയറൂരി വിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ കിഫ്ബിയുടെ പേര് പറഞ്ഞ് മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരെ ഇഡി നോട്ടീസ് അയച്ചിരിക്കുകയാണ്. കിഫ്ബിയെ തകര്‍ക്കണമെന്നതാണ് ഉദ്ദേശം’, കോടിയേരി പറഞ്ഞു.
ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തിയ കേന്ദ്ര നിലപാടിനെതിരെ സി.പി.എം സമരത്തിനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നടപടിയെ സംസ്ഥാനം അംഗീകരിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. വിശദമായ ചർച്ചകൾ ഒന്നും നടത്താതെയാണ് നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഉയർത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറയുന്നു.
Post Your Comments