ഗുവാഹത്തി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന്റെ വിജയം അപ്രതീക്ഷിതമല്ല. എന്നാൽ അസമിലെ എന്‍ഡിഎയെ ആവേശം കൊള്ളിച്ചത് അപ്രതീക്ഷിത കോണുകളില്‍ നിന്ന് അവര്‍ക്ക് ലഭിച്ച പിന്തുണയാണ്. അസമിലെ ജനങ്ങള്‍ക്ക് നന്ദി നേര്‍ന്ന് കൊണ്ട് മുഖ്യമന്ത്രി ഹിമന്ത ശര്‍മ ട്വീറ്റ് ചെയ്തു. പ്രതിപക്ഷ നിരയിലുള്ള 22 നേതാക്കളാണ് മുര്‍മുവിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
126 അംഗ അസം അസംബ്ലിയില്‍ പ്രതിപക്ഷത്തിന് 44 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് (27), എഐയുഡിഎഫ് (15), സിപിഐ എം (1), സ്വതന്ത്രന്(1) എന്നിങ്ങനെയാണ് കക്ഷിനില. കണക്കുകള്‍ പ്രകാരം ഇവരില്‍ പകുതിയും മുര്‍മുവിന് വോട്ട് ചെയ്തെന്നാണ് സൂചിപ്പിക്കുന്നത്. 126 അംഗ അസംബ്ലിയിയില്‍ എന്‍ഡിഎയുടെ അംഗബലം 79 ആണ്. എന്നാല്‍ മുര്‍മുവിന് ലഭിച്ചത് 104 വോട്ടുകളാണ്. രണ്ട് അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല.
ഇത്തവണ, വോട്ടെടുപ്പ് നടക്കുമ്പോള്‍, എഐയുഡിഎഫിന്റെ് 13 അംഗങ്ങള്‍ മാത്രമേ നിയമസഭയില്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ക്രോസ് വോട്ട് ചെയ്തുവെന്ന് സമ്മതിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുകയായിരുന്നു. ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ക്രോസ് വോട്ട് ചെയ്തുവെന്നത് 100 ശതമാനം ഉറപ്പാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ പറഞ്ഞു. തെറ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബോറ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments