ഒറിഗോണ്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ ദൂരം താണ്ടിയാണ് എല്‍ദോസ് പോള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയില്‍ മത്സരിച്ച എല്‍ദോസ് ആറാമതയാണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച താരങ്ങളില്‍ പന്ത്രണ്ടാമനായാണ് എല്‍ദോസ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചത്. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ താണ്ടിയ 16.99 മീറ്ററാണ് എല്‍ദോസിന്‍റെ ഏറ്റവും മികച്ച ദൂരം.
ലോക അത്‌ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ് പോള്‍ ഇന്ന് സ്വന്തമാക്കിയത്. വിസ പ്രശ്നങ്ങള്‍ കാരണം ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് എല്‍ദോസിന് യുഎസിലെ യൂജിനിലെത്താനായത്. എന്നിട്ടും മികച്ച പ്രകടനവുമായി എല്‍ദോസ് ഫൈനലിലെലെത്തി. ഞായറാഴ്ച ഇന്ത്യന്‍സമയം രാവിലെ 6.50നാണ് ട്രിപ്പിള്‍ ജംപ് ഫൈനല്‍.
എല്‍ദോസിനൊപ്പം ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച അബ്ദുള്ള അബൂബക്കറിനും പ്രവീണ്‍ ചിത്രവേലിനും ഫൈനലിന് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ പ്രവീണ്‍ ചിത്രവേല്‍ 16.49 മീറ്ററും അബ്ദുള്ള അബൂബക്കര്‍ 16.45 മീറ്ററുമാണ് ചാടിയത്. ചിത്രവേല്‍ ഗ്രൂപ്പ് എയില്‍ എട്ടാമതും ആകെ മത്സരിച്ചവരില്‍ പതിനേഴാമതുമായപ്പോള്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അബ്ദുള്ള അബൂബക്കര്‍ പത്താമതായാണ് ഫിനിഷ് ചെയ്തത്.
Read Also:- ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ..
നേരത്തെ, ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും രോഹിത് യാദവും ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ആദ്യ അവസരത്തിൽ തന്നെ യോഗ്യതാ മാര്‍ക്ക് നീരജ് പിന്നിട്ടു. 88.39 മീറ്റര്‍ ദൂരമാണ് നീരജ് എറിഞ്ഞത്. 89.94 മീറ്ററാണ് നീരജിന്‍റെ മികച്ച ദൂരം. 89.91 മീറ്റര്‍ ദൂരം താണ്ടിയ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്.
Post Your Comments