Latest NewsIndiaBollywood

ജയപ്രകാശ് നാരായണായി അനുപം ഖേർ: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവർത്തകനുമായ ജയപ്രകാശ് നാരായണായി നടൻ അനുപം ഖേർ. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമർജൻസി എന്ന സിനിമയിലാണ് താരം ഈ റോൾ ചെയ്യുന്നത്. ജെപി ആയുള്ള അനുപം ഖേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി ഫോട്ടോ പുറത്തുവിട്ടത്.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും പ്രധാന എതിരാളി ആയിരുന്നു ലോകനായക് എന്നറിയപ്പെട്ട പ്രകാശ് നാരായൺ അഥവാ, ജെപി. അടൽ ബിഹാരി വാജ്പേയ്, ലാൽ കൃഷ്ണ അദ്വാനി മുതലായവരോടൊപ്പം കോൺഗ്രസിനെ എതിർത്തതു കൊണ്ടു മാത്രം ഇന്ദിരാഗാന്ധിയുടെ ശത്രുത സമ്പാദിച്ചയാളാണ് ജെപി.

Also read: ശ്രീലങ്കൻ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർദ്ധന സ്ഥാനമേറ്റു

ബയോപിക് ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടി കങ്കണ റണാവത് ആണ് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നത്. ഇന്ദിരയായുള്ള കങ്കണയുടെ ഫസ്റ്റ് ലുക്ക് ഫോട്ടോ വൻ ജനശ്രദ്ധ നേടിയിരുന്നു. അടുത്ത വർഷത്തോടെ  ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button