ഡൽഹി: സി.ബി.എസ്.ഇ പരീക്ഷാ ഫലം വന്നതിന് പിന്നാലെ, വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പരീക്ഷാ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നതെന്നും, വരും കാലങ്ങളിൽ നിങ്ങൾ കൂടുതൽ വിജയം നേടുമെന്നും പരീക്ഷാ ഫലത്തിൽ അതൃപ്തരായ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു.
ചില വിദ്യാർത്ഥികൾ പരീക്ഷ ഫലങ്ങളിൽ സന്തുഷ്ടരായിരിക്കില്ല. ഒരു പരീക്ഷ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്. വരും കാലങ്ങളിൽ നിങ്ങൾ കൂടുതൽ വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ നരേന്ദ്ര മോദി ട്വിറ്ററിൽ പറഞ്ഞു. ഈ വർഷത്തെ സി.ബി.എസ്.ഇ പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന വീഡിയോ പങ്ക് വെച്ചുകൊണ്ടാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
‘നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളോർത്ത് വിഷമിക്കരുത്. നിങ്ങളുടെ ശക്തി കേന്ദ്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മറ്റുള്ളവരെ അനുകരിക്കാതെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളെയും ഉത്കണ്ഠകളെയും കുറിച്ചുള്ള വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് മോദി വ്യക്തമാക്കി.
Some students may not be happy with their results but they must know that one exam will never define who they are. I am certain they will find more success in the times to come. Also sharing this year’s PPC where we discussed aspects relating to exams. https://t.co/lKYdXhnHTF
— Narendra Modi (@narendramodi) July 22, 2022
Post Your Comments