ഡൽഹി: ലോകത്തിൽ ഏറ്റവും ശാന്തിയും സമാധാനവുമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടു. ഒരോ രാജ്യങ്ങളിലെയും സമാധാന സൂചിക അഥവാ ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരം, ഏറ്റവും സമാധാനപരമായ ജീവിതം നയിക്കാൻ സാധിക്കുന്ന രാജ്യം ഐസ്ലാൻഡ് ആണ്.
പീസ് ഇൻഡക്സ് പ്രകാരം രണ്ടാമത്തെ സമാധാനപരമായ രാജ്യം ന്യൂസിലാൻഡ് ആണ്. യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയുടെ സെന്റർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസ് നടത്തുന്ന പഠനങ്ങളിൽ നിന്നാണ് ഗ്ലോബൽ പീസ് ഇൻഡക്സ് തയ്യാറാക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം, ആഗോള സമാധാനം 0.3 ശതമാനം ഇടിഞ്ഞിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
Also read: ‘നിന്റെ തല അറുത്തിടും’: നൂപുർ ശർമയെ പിന്തുണച്ച ബജ്രംഗ്ദൾ പ്രവർത്തകനെ സംഘം ചേർന്ന് ആക്രമിച്ചു
പട്ടിക പ്രകാരം ഇന്ത്യയുടെ റാങ്ക് 135 ആണ്. ഭീകരാക്രമണങ്ങളും ആഭ്യന്തരകലാപം കൊണ്ട് കുപ്രസിദ്ധമായ അഫ്ഗാനിസ്ഥാനാണ് 163-മത്തെ റാങ്ക് നേടി പട്ടികയിൽ ഏറ്റവും അവസാനം ഇടം പിടിച്ചിരിക്കുന്നത്.
Post Your Comments