Latest NewsUAENewsInternationalGulf

അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം: മേളയിൽ പ്രദർശിപ്പിച്ചത് 50 ൽ അധികം തരത്തിലുള്ള ഈന്തപ്പഴങ്ങൾ

ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ആരംഭിച്ചു. 50 ൽ അധികം തരത്തിലുള്ള ഈന്തപ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഹൈബ്രിഡ് ഈന്തപ്പഴങ്ങളാണ് മേളയിലെ ശ്രദ്ധാകേന്ദ്രം. രാജ്യത്തെ ഈന്തപ്പഴ കർഷകരെല്ലാം മേളയിൽ പങ്കെടുക്കാനെത്തിയിരുന്നു.

Read Also: അതിവേഗം വളരുന്ന സമ്പൂർണ സംയോജിത ലോജിസ്റ്റിക്സ് കമ്പനിയായി ഡെൽഹിവെറി, വിപണി മൂലധനം അറിയാം

ജൂലൈ 24 വരെയാണ് എക്സ്പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കുക. വിവിധ തരം ഈന്തപ്പഴങ്ങൾ കാണാനും രുചിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഈന്തപ്പഴ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ നൽകും. 20,000 മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.

ആറു പ്രാഥമിക മത്സരങ്ങളിലെ 145 സമ്മാനജേതാക്കൾക്ക് ഈ തുക നൽകും. ഇതോടനുബന്ധിച്ച് പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനവും കരകൗശല വസ്തുക്കളുടെ നിർമാണ പ്രദർശനവും അരങ്ങേറും.

Read Also: ഇന്‍ഷൂറന്‍സ് ഏജന്‍റായ നാല്‍പ്പതുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു: മൂന്ന് പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button