കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിലെ വയലിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. കുളപ്പാടം ഷെഹീർമൻസിലിൽ ഷെഹീർ(21), കുളപ്പാടം കാഞ്ഞാംകുഴി വീട്ടിൽ അലി(22) എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂർ പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം മൂന്നിന് വെളുപ്പിന് ആയിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓട്ട് പാത്രങ്ങളും മറ്റും നടപ്പന്തലിനോട് ചേർന്നുള്ള മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ഈ മുറിയിൽ സൂക്ഷിച്ചിരുന്ന ഓട്ട് ഉരുളിയും 5 നിലവിളക്കുകളും മുറിയുടെ പൂട്ട് പൊളിച്ച് മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിൽ ആയത്.
Read Also : ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
കണ്ണനല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജ് വഹിക്കുന്ന എസ്ഐ സജീവിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, എസ് സിപിഓമാരായ പ്രജീഷ്, മനാഫ്, സജികുമാർ സിപിഓമാരായ നജീബ്, ലാലുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Post Your Comments