KeralaLatest News

തൃശൂരിൽ മരിച്ച പോസ്റ്റ് വുമണിന്റെ മരണ കാരണം പേവിഷബാധയല്ലെന്ന് റിപ്പോർട്ട്: മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ

തൃശൂർ: തൃശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റ് വുമൺ ഷീലയുടെ മരണം പേവിഷബാധയേറ്റല്ലെന്ന് റിപ്പോർട്ട്. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചത്. കണ്ടാണിശ്ശേരിയിലെ പോസ്റ്റ് വുമണായ ഷീല കഴിഞ്ഞ 19നാണ് മരിച്ചത്. കഴിഞ്ഞ 14ന് വീടിനു സമീപത്തുവച്ചാണ് ഷീലയെ തെരുവ് നായ കടിച്ചത്.

നായയുടെ കടിയേറ്റ ഷീല ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുത്തിരുന്നു.  രണ്ടാമത്തെ ഇഞ്ചക്ഷൻ എടുത്ത് ഒരു ദിവസം കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിക്കുകയുമായിരുന്നു. എന്നാൽ, മരണ കാരണം പേവിഷബാധയേറ്റല്ലെന്ന് സ്ഥിരീകരിച്ചതോടെ, ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.

ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ. കണ്ടാണശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമണായിരുന്നു ഷീല. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷീല രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button