റഷ്യയിൽ ഇന്ത്യൻ തേയില പ്രചാരത്തിലായതോടെ തേയില വില കുതിച്ചുയർന്നു. ഇന്ത്യൻ തേയിലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് റഷ്യ. തേയിലയോട് റഷ്യക്കാർക്കുള്ള പ്രിയം കൂടിയതോടെ കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ വാങ്ങൽ ഉയർത്തിയിട്ടുണ്ട്. ഇതോടെ, തേയിലയുടെ വില 50 ശതമാനത്തോളം കുതിച്ചുയർന്നു.
ഓർത്തഡോക്സ് ഇനത്തിൽപ്പെട്ട തേയിലയ്ക്കാണ് ഏറ്റവും കൂടുതൽ പ്രിയമുള്ളത്. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്നതും കടുപ്പവും തിളക്കവും ഏറെ ഉള്ളതുമാണ് ഓർത്തഡോക്സ് ഇനത്തിലെ തേയിലകൾ. കൂടാതെ, കൊച്ചിയിൽ നടന്ന തേയില ലേലത്തിൽ ഓർത്തഡോക്സ് ഇനം തേയിലയുടെ വില കിലോയ്ക്ക് 342 രൂപയായി ഉയർന്നിരുന്നു. കടുപ്പം കുറഞ്ഞതും വ്യത്യസ്ത രുചിയുള്ളതുമായ സിടിസി തേയിലയുടെ വിലയും 40 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
Also Read: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും: തെരുവിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
ഇന്ത്യൻ തേയില കയറ്റുമതിയിൽ ഏകദേശം 18 ശതമാനത്തോളം കയറ്റുമതി റഷ്യയിലേക്കുള്ളതാണ്. കണക്കുകൾ പ്രകാരം, 2021-22 കാലയളവിൽ റഷ്യയിലേക്കുള്ള കയറ്റുമതി 32.5 മില്യൺ കിലോഗ്രാമായിരുന്നു.
Post Your Comments