ഷാർജ: ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിൽ ശൈഖ് അബ്ദുൽ കരിം അൽ ബക്രി സ്‌ക്വയർ മുതൽ റാഷിദ് ബിൻ മുഹമ്മദ് ബിൻ ഖാദിം സ്‌ക്വയർ വരെയുള്ള ദിശയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഓഗസ്റ്റ് 10 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ യാത്ര ചെയ്യുന്നതിനായി മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി നിർദ്ദേശം നൽകി.
Post Your Comments