പാലക്കാട്: വീട്ടിൽ അതിക്രമിച്ചുകയറി 10 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോങ്ങാട് ചെറായ സുരേഷിനെയാണ് (34) വിവിധ വകുപ്പുകളിലായി പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
Read Also : വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്
2018 മാർച്ചിലാണ് കേസിനാസ്പദ സംഭവം. പിഴ അടച്ചില്ലെങ്കിൽ ആറര മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പിഴത്തുക ഇരയ്ക്ക് നൽകണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിൽ പറയുന്നു.
കോങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐ പ്രേമാനന്ദകൃഷ്ണൻ, എസ്.ഐമാരായ ഹരീഷ്, അനീഷ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി. ശോഭന ഹാജരായി.
Post Your Comments