Latest NewsUAENewsInternationalGulf

എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുത്: മുന്നറിയിപ്പുമായി സൗദി

റിയാദ്: വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദി സിവിൽ ഡിഫൻസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വേനൽചൂടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Read Also: ഗാന്ധിമാരുടെ പേരിൽ നാല് തലമുറകൾക്ക് ആവശ്യമായ പണം സമ്പാദിച്ചു: തുറന്ന് പറഞ്ഞ് കോൺഗ്രസ് എം.എൽ.എ, വിവാദം

ചൂടിന്റെ കാഠിന്യം മൂലം എളുപ്പത്തിൽ തീപിടിക്കുന്നതിനും, പൊട്ടിത്തെറിക്കുന്നതിനും സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ നിന്ന് ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടികയും സൗദി സിവിൽ ഡിഫൻസ് പുറത്തിറക്കി. പവർ ബാങ്ക്, ഫോൺ ബാറ്ററി, ഉയർന്ന സമ്മർദ്ദത്തിൽ വാതകങ്ങളോ മറ്റോ സൂക്ഷിച്ചിട്ടുള്ള കാനുകൾ, പെർഫ്യൂം അടങ്ങിയ കാനുകൾ, സിഗരറ്റ് ലൈറ്ററുകൾ, ഗ്യാസ് സിലിണ്ടർ. ഹാൻഡ് സാനിറ്റൈസറുകൾ അടങ്ങിയ കുപ്പികൾ തുടങ്ങിയവയാണ് പട്ടികയിലുള്ള വസ്തുക്കൾ.

Read Also: ഇന്‍ഷൂറന്‍സ് ഏജന്‍റായ നാല്‍പ്പതുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു: മൂന്ന് പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button