ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളിൽ സേവന ഫീസ് 35 ശതമാനം വരെ കുറയ്ക്കാൻ നീക്കം ആരംഭിച്ച് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ ഇളവ് ബാധകമാണ്.
Read Also: എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണം: ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ
ഈ വർഷം അവസാനത്തോടെ വിമാനത്താവള സേവന നിരക്കുകൾ വെട്ടിക്കുറച്ചത് നിലവിൽ വരുത്താനാണ് അധികൃതരുടെ നീക്കം. വിമാനത്താവള മേഖലയിലെ സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി ചാർജുകൾ കുറയ്ക്കുമെന്നു സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments