തണുത്തത് അല്ലെങ്കിൽ ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ അമിതമായി വേദന അനുഭവപ്പെടുന്നുണ്ടോ? ഇതിന് കാരണം പല്ലുകളിലെ ഇനാമലിന് ഉണ്ടാകുന്ന തേയ്മാനമാണ്. പല്ല് പുളിപ്പ് അനുഭവപ്പെടുന്നത് അമിതമായി ചൂടുള്ളതോ – തണുത്തതോ ആയ ഭക്ഷണം, അസിഡിക് പാനീയങ്ങൾ, തണുത്ത കാറ്റ്, മധുര പലഹാരങ്ങൾ എന്നിവകൊണ്ടാണ്. ജന്മനാ ഉള്ള ഇനാമലിന്റെ കട്ടിക്കുറവും പുളിപ്പിന് കാരണമാകാം.
പല്ല് പുളിപ്പിന്റെ മറ്റൊരു പ്രധാന കാരണം തെറ്റായ പല്ലുതേപ്പാണ്. അമിത ബലം പ്രയോഗിച്ച് ബ്രഷുകൊണ്ട് പല്ല് വൃത്തിയാക്കുന്നത് ഇനാമലിന് തേയ്മാനം വരുത്തുകയും പുളിപ്പിന് കാരണമാവുകയും ചെയ്യുന്നു. പല്ലിന്റെ നല്ലൊരു ഭാഗം പൊട്ടിപ്പോയാലും പുളിപ്പുണ്ടാകാം.
വിപണയിൽ ഹാർഡ്, സോഫ്റ്റ്, മീഡിയം ബ്രഷുകൾ ലഭ്യമാണ്. പല്ല് പുളിപ്പ് ഉള്ള വ്യക്തി സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് ഉത്തമം. മൂന്ന് മാസം കൂടുമ്പോൾ ബ്രഷ് മാറ്റണം. കൂടാതെ, ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുന്നതുവഴി പല്ല് പുളിപ്പ് വരാതിരിക്കാൻ സഹായിക്കും.
Post Your Comments