ഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഒരു വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ വൻ അഗ്നിബാധ . ബുധനാഴ്ചയാണ് തീപിടുത്തമുണ്ടായത്.
കാർവാർ തീരത്തുനിന്നും അകലെയായി സഞ്ചരിക്കുകയായിരുന്നു വിക്രമാദിത്യ. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ, കപ്പലിലുള്ള അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് ജീവനക്കാർ തീയണച്ചു. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി. അഗ്നിബാധയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നാവികസേനയുടെ ഉന്നതതല നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്.
Also read: ത്രിപുരസുന്ദരി അഷ്ടകം
റഷ്യയുടെ അഡ്മിറൽ ഗോർഷ്കോവ് ആണ് പിൽക്കാലത്ത് ഐഎൻഎസ് വിക്രമാദിത്യ ആയി മാറിയത്. 2.33 ബില്യൺ നൽകിയാണ് 2013ൽ ഇന്ത്യ ഇവനെ സ്വന്തമാക്കിയത്. ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്ത്, സമുദ്രത്തിലെ പരിശീലനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം അടുത്തമാസം കമ്മീഷൻ ചെയ്യും.
Post Your Comments