AustraliaLatest NewsNewsInternational

വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി: ഫോട്ടോഗ്രാഫറെ മുൻ ഭർത്താവ് വെടിവച്ചു കൊന്നു

ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയാണ് റഹീല്‍ അഹമ്മദ് സാനിയ ഖാനെ കൊലപ്പെടുത്തിയത്.

വിവാഹമോചനത്തിന്റെ കാരണം പരസ്യപ്പെടുത്തിയതിന്റെ പേരിൽ പാകിസ്ഥാൻ വംശജയായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ സാനിയ ഖാനെ മുൻ ഭർത്താവ് റഹീൽ അഹമ്മദ് വെടിവച്ചു കൊലപ്പെടുത്തി. പിന്നാലെ സ്വയം വെടിയുതിർത്ത റഹീൽ അഹമ്മദും ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി.

ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയാണ് റഹീല്‍ അഹമ്മദ് സാനിയ ഖാനെ കൊലപ്പെടുത്തിയത്. വിവാഹ ജീവിതത്തില്‍ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ടിക് ടോക്കിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു.

read also: രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേരളത്തിൽ ക്രോസ് വോട്ടിങ്, ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തി എം.എല്‍.എമാരില്‍ ഒരാള്‍

തിങ്കളാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ അഹമ്മദ്, സാനിയയുമായി തര്‍ക്കിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപത്തുള്ളവര്‍ ശബ്ദം കേട്ട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് എത്തി വാതിൽ തുറക്കുമ്പോൾ ഇരുവരും വെടിയേറ്റു കിടക്കുകയായിരുന്നു. സാനിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. റഹീൽ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button