KeralaLatest NewsIndia

അടിവസ്ത്രം അഴിപ്പിച്ച കേസ്: അധ്യാപകനും നീറ്റ് നിരീക്ഷകനും അറസ്റ്റില്‍

കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ആയൂര്‍ കോളജ് അധ്യാപകന്‍ പ്രിജി കുര്യന്‍ ഐസക്, നീറ്റ് നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

അതേസമയം, എൻടിഎ നിയോഗിച്ച അന്വേഷണ കമ്മിഷൻ വൈകാതെ കോളജ് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും. റിമാൻഡിലായ കോളേജിലെ രണ്ട് ശുചീകരണ ജീവനക്കാർക്ക് നിയമസഹായം നൽകാനാണ് കോളജ് മാനേജ്മെന്റിന്റെ തീരുമാനം. കോളജിന് നേരെയുണ്ടായ ആക്രമണങ്ങളുടെ പേരിൽ നാശനഷ്ടങ്ങൾ ഉണ്ടായതിൽ പ്രതികളിൽ നിന്ന് നഷ്ടപരിഹാരം തേടി നിയമനടപടി തുടങ്ങിയെന്ന് കോളജ് സെക്രട്ടറിഅറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button