കൊല്ലം: മാതാവിനേയും ഭാര്യയേയും 7 മാസമുള്ള കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. തഴുത്തല കാറ്റാടിമുക്ക് ലിബിൻ ഭവനിൽ ലിബിൻ (24) ആണ് പിടിയിലായത്. കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അന്യസ്ത്രീകൾ നിരന്തരമായി പ്രതിയുടെ ഫോണിലേക്ക് വിളിക്കുന്നത് ഭാര്യ ചോദ്യം ചെയ്തിരുന്നു. 19 -ന് രാത്രി എട്ടോടെ മദ്യപിച്ച് വീട്ടിൽ എത്തിയ പ്രതി ഇതിനെചൊല്ലി ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു. കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരുന്ന ഭാര്യയെ ഇയാൾ അസഭ്യം വിളിക്കുകയും ബലമായി പിടിച്ച് തള്ളുകയും വിറക് തടി കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. വീഴ്ചയിൽ കുഞ്ഞിന്റേയും ഭാര്യയുടേയും തല ഭിത്തിയിൽ ഇടിച്ച് പരിക്ക് പറ്റി. തടയാൻ ശ്രമിച്ച മാതാവിനേയും പ്രതി ആക്രമിച്ചു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Read Also : കേരള ബാങ്ക്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്തത് കോടികളുടെ വായ്പ
ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സി, എസ്ഐ ഷിഹാസ്, എഎസ്ഐ ബിജു, സിപിഓ ചന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Post Your Comments