Latest NewsKeralaNewsBusiness

കേരള ബാങ്ക്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്തത് കോടികളുടെ വായ്പ

പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റിംഗ് സേവന ദാതാക്കളായ വിപ്രോയുമായി കേരള ബാങ്ക് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്

കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കോടികളുടെ വായ്പ വിതരണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, 40,950.44 കോടി രൂപയുടെ വായ്പ നൽകിയിട്ടുണ്ട്. അതേസമയം, ഇക്കാലയളവിൽ 69,907.12 കോടി രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 11,0,857.15 കോടി രൂപയുടെ ബിസിനസാണ് കേരള ബാങ്ക് നടത്തിയിട്ടുള്ളത്.

‘2019 നവംബറിൽ രൂപീകൃതമായ കേരള ബാങ്ക് വിവിധ തലങ്ങളിൽ മികച്ച പ്രവർത്തന മികവാണ് കാഴചവെച്ചിട്ടുള്ളത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നേട്ടം കൈവരിക്കാൻ കേരള ബാങ്കിന് സാധിച്ചിട്ടുണ്ട്,’ സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

Also Read: കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വീസിലെ ഇരട്ട സംവരണം: ഹർജികൾ ഇന്ന് പരിഗണിക്കും

റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റിംഗ് സേവന ദാതാക്കളായ വിപ്രോയുമായി കേരള ബാങ്ക് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കിന്റെയും 13 ജില്ലാ സഹകരണ ബാങ്കുകളുടെയും കോർ ബാങ്കിംഗ് നടപടികൾ ഏകീകരിച്ച് ഡിജിറ്റൽ ബാങ്കിംഗ് സേവനം ഉറപ്പുവരുത്താനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button