പൂച്ചാക്കൽ: മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട തലനാട് മുതുകാട്ട് വീട്ടിൽ ജോസ് സെബാസ്റ്റ്യൻ (50) ആണ് പിടിയിലായത്. പൂച്ചാക്കൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാണാവള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതിനെത്തുടർന്നാണ് തട്ടിപ്പ് മനസിലായത്.
Read Also : നാലുമണി ചായയ്ക്ക് എളുപ്പത്തിൽ തയ്യാറാക്കാം കടലപ്പരിപ്പ് കട്ലറ്റ്
ഈരാറ്റുപേട്ട സ്റ്റേഷനിൽ കൊലപാതകം, മോഷണക്കേസുകളിൽ പ്രതിയാണ് ജോസെന്ന് പൊലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments