Latest NewsIndiaNews

ബോര്‍ഡിംഗ് പാസിന് യാത്രക്കാരില്‍ നിന്നും പണം ഈടാക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കുന്നത് ചട്ടവിരുദ്ധമായ നടപടി

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ ബോര്‍ഡിംഗ് പാസിന് യാത്രക്കാരില്‍ നിന്നും പണം ഈടാക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ആദ്യമേ തന്നെ വിമാനയാത്രയ്ക്കായി ടിക്കറ്റ് പണം കൊടുത്ത് ബുക്ക് ചെയ്തവരാണ് വിമാനത്താവളത്തിലെത്തുന്നത്. അതേ യാത്രക്കാരില്‍ നിന്ന് ബോര്‍ഡിംഗ് പാസ്സിനും കൂടി പണം ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം നിരീക്ഷിച്ചത്.

Read Also: കേരള സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ആദരം ജൂലൈ 22 ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യുന്നവരില്‍നിന്ന് പണം ഈടാക്കുന്നത് ചട്ടവിരുദ്ധമായ നടപടിയാണ്. ഇത്തരം ഹിഡണ്‍ ചാര്‍ജുകള്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നതായി പരാതി ലഭിച്ചതോടെയാണ് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. ഇത്തരം കാര്യങ്ങളെ നിരക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കാനാകില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികള്‍ അധിക തുക ഈടാക്കുന്നതായി എംഒസിഎ യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അധിക തുക ഈടാക്കുന്നത് എയര്‍ക്രാഫ്റ്റ് റൂള്‍സ്, 1937 ലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും വ്യോമയാന മന്ത്രാലയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button