ബംഗളുരു: യാത്രനടപടികള്‍ എളുപ്പത്തിൽ പൂർത്തിയാക്കാൻ പുതിയ സാങ്കേതികവിദ്യയുമായി ബംഗളുരു വിമാനത്താവളം. ബോര്‍ഡിംഗ് നടപടികള്‍ പേപ്പര്‍രഹിതമാക്കുന്നതിന്റെ ഭാഗമായി മുഖം തിരിച്ചറിഞ്ഞ് യാത്രനടപടികള്‍ പൂര്‍ത്തിയാക്കുന്ന ഫേഷ്യല്‍ റിക്കഗ്നിഷന്‍ സംവിധാനം അടുത്ത വര്‍ഷം മുതല്‍ ചില തെരഞ്ഞെടുത്ത വിമാന സര്‍വീസുകളില്‍ നടപ്പാക്കുമെന്ന് ബിയാല്‍ ( ബാംഗളൂര്‍ അന്താരാഷ്ട്ര വിമാനത്തവളം) അറിയിച്ചു. നടപടിയുടെ ഭാഗമായി ലിസ്ബണ്‍ ആസ്ഥാനമായ വിഷന്‍ ബോക്സ് എന്ന കന്പനിയുമായി വിമാനത്താവള അധികൃതര്‍ ചര്‍ച്ച നടത്തി.
Also read : യു.എ.ഇയില്‍ നിന്ന് പുറത്തേക്ക് പറക്കാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ഡിജിറ്റല്‍, ബയോമെട്രിക് സേവനങ്ങളാണ് കന്പനി ഒരുക്കിനല്കുക. പദ്ധതി സര്‍ക്കാരിന്റെ ഡിജിയാത്രാ പദ്ധതിക്കു ശക്തിപകരുമെന്നാണ് റിപ്പോർട്ട്. ബയോമെട്രിക് സംവിധാനത്തിലൂടെ എയര്പോര്ട്ടിലുടനീളം സഞ്ചരിക്കുന്നതിനിടയില്‍ യാത്രക്കാരെ തിരിച്ചറിയുവാനും അനാവശ്യ തടയലുകള്‍ ഒഴിവാക്കുവാനും സാധിക്കുന്നു. ബോര്‍ഡിംഗ് പാസുകള്‍, പാസ്പോര്ട്ടുകള്, മറ്റ് ശാരീരിക തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ആവര്‍ത്തിച്ച് സമര്‍പ്പിക്കുന്നതു ഒഴിവാക്കാനും സാധിക്കും. ബയോമെട്രിക് സാങ്കേതിക വിദ്യ നടപ്പിലായാൽ പേപ്പര്‍രഹിത വിമാനയാത്രാ സംവിധാനം ഒരുക്കുന്ന രാജ്യത്തെ ആദ്യ എയ്റോഡ്രോം ആയി ബംഗളുരു വിമാനത്താവളം മാറും.
Post Your Comments