CinemaMollywoodLatest NewsNewsIndiaEntertainmentMovie Gossips

പ്രമുഖ നടനുമായി വിവാഹം?, പ്രതികരണവുമായി നിത്യ മേനോന്‍

ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം നിത്യ മേനോനുമായി ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി സമൂഹ മാദ്ധ്യമങ്ങളില്‍ നടക്കുന്നത്. നിത്യ മേനോന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തയെത്തുടർന്നായിരുന്നു ചർച്ചകൾ മുഴുവൻ നടന്നത്. വരന്‍ മലയാളത്തിലെ പ്രമുഖ നടനാണെന്ന അഭ്യൂഹം കൂടി ശക്തമായതോടെ ചര്‍ച്ചകള്‍ക്ക് ചൂടേറി. ഇപ്പോള്‍ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ യാതൊരു സത്യവുമില്ലെന്ന് നിത്യ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സത്യാവസ്ഥ എന്താണെന്ന് മാദ്ധ്യമങ്ങള്‍ പരിശോധിക്കണമെന്നും നിലവില്‍ ജോലിയില്‍ മാത്രമാണ് ശ്രദ്ധയെന്നും നിത്യ വ്യക്തമാക്കി.

കേരള ബാങ്ക് ‘ബി ദ നമ്പർ വൺ മിനിസ്റ്റേഴ്സ്’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പവന്‍ കല്യാണിന്റെ ഭീംല നായക് എന്ന ചിത്രത്തിലാണ് നിത്യ അവസാനമായി വേഷമിട്ടത്.
വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 19(1)(എ) ആണ് നിത്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button